ന്യൂഡല്‍ഹി: ട്രെയിനുകളില്‍ വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പറഞ്ഞു. റയില്‍വെ പ്രോട്ടക്ഷന്‍ ഫോഴ്‌സില്‍(ആര്‍പിഎഫ്) സ്ത്രീകള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഇമെയില്‍, എസ്എംഎസ് വഴി പരാതികള്‍ നല്‍കാന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
റെയില്‍വേക്രോസുകള്‍ അപകടം വിതയ്ക്കുകയാണ്. പതിനായിരത്തിലധികം ലെവല്‍ക്രോസുകള്‍ ഒഴിവാക്കും. റെയില്‍വെയില്‍ പൊതുവെ അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
ട്രെയിന്‍ അപകടങ്ങള്‍ കുറയ്ക്കാനായി സിഗ്നല്‍ സംവിധാനം നവീകരിക്കുമെന്നും അദ്ദേഹം റയില്‍വേ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
Discussion about this post