വാഷിങ്ടണ്‍: നിര്‍ണായകമായ പടക്കോപ്പുകളും പ്രതിരോധ സാങ്കേതികവിദ്യകളും ഇന്ത്യയ്ക്ക് നല്‍കാന്‍ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ കഴിയുക അമേരിക്കയ്ക്കാണെന്നും യു.എസ്. പ്രതിരോധ അണ്ടര്‍ സെക്രട്ടറി മിഷേല്‍ ഫ്‌ളര്‍ണി പറഞ്ഞു.
പ്രതിരോധ മേഖലയിലെ മുന്‍നിര സാങ്കേതികവിദ്യകള്‍ കൈമാറുന്നതിന് ഇന്ത്യയുമായി മൂന്നു കരാറുകള്‍ ഒപ്പുവെക്കുമെന്നും ഫ്‌ളര്‍ണി, ഏഷ്യാ സൊസൈറ്റി വാഷിങ്ടണില്‍ സംഘടിപ്പിച്ച സെമിനാറില്‍ അറിയിച്ചു. ‘യു.എസ്. -ഇന്ത്യ പ്രതിരോധ സഹകരണത്തിന്റെ ഭാവി’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടുകള്‍ക്ക് വാണിജ്യ താത്പര്യത്തിനപ്പുറമുള്ള മാനങ്ങളുണ്ടെന്നും ഫ്‌ളര്‍ണി അഭിപ്രായപ്പെട്ടു.
അമേരിക്കയില്‍ നിന്ന് ഇന്ത്യ ആയിരം കോടി ഡോളര്‍ ചെലവിട്ട് 126 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Discussion about this post