പത്തനംതിട്ട: കേരളത്തിലെ സഹകരണ സംഘങ്ങള്‍ ജനങ്ങളുടെ പ്രസ്ഥാനമാണ്. പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് സഹകരണ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 1400 സഹകരണ സംഘങ്ങള്‍ തുടങ്ങിയതായി മന്ത്രി സി.എന്‍ . ബാലകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖല ഇന്ന് സംഘര്‍ഷ മേഖലയല്ല. എല്ലാവരെയും ഉള്‍ക്കൊണ്ട്, സഹകരിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിട്ടുള്ളത്. സഹകരണ സംഘങ്ങളെ മികച്ച നിലയില്‍ നടത്തണം. കേരളത്തിലെ സഹകരണ സംഘങ്ങള്‍ ജനങ്ങളുടെ പ്രസ്ഥാനമാണ്. പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് സഹകരണ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്. പത്തനംതിട്ട അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥലം വാങ്ങിയാല്‍ കെട്ടിടം നിര്‍മിക്കുന്നതിനുള്‍പ്പെടെ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post