തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിഷു ബമ്പര്‍ ലോട്ടറി ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ വെട്ടുകാട് ക്രൈസ്റ് ദി കിംഗ് കമ്മ്യൂണിറ്റി ഹാളില്‍ പ്രകാശനം ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിനുള്ള പ്രതിബദ്ധതയാണ് കാരുണ്യ ഭാഗ്യക്കുറിയിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു. വിഷു ബമ്പര്‍ ടിക്കറ്റ് വില്പനയും സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പും മന്ത്രി നിര്‍വ്വഹിച്ചു.
Discussion about this post