തിരുവനന്തപുരം: ഗള്‍ഫിലെ അവധിക്കാലം മുന്‍നിര്‍ത്തി വിമാനക്കമ്പനികള്‍ യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടുന്നു.
ജൂലായ്15 മുതല്‍ യാനത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. നിലവിലുള്ള നിരക്കില്‍ പത്തുശതമാനത്തിലധികം വര്‍ധനയാണ് തുടക്കത്തില്‍ വരുത്തുന്നത്.
ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ ഇത് മുപ്പതു ശതമാനത്തിലധികമാവും. ഗള്‍ഫിലെ വേനലവധിക്കു പുറമെ നാട്ടില്‍ ഓണം, പെരുന്നാള്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നിവ ഒരുമിച്ചു വരുന്നതിന്റെ ഭാഗമായി യാനത്രക്കാര്‍ കൂടുമെന്ന സാഹചര്യം മുതലെടുക്കാനാണ് വിമാനക്കമ്പനികള്‍ ഒരുങ്ങുന്നത്.
സൗദി അറേബ്യ യു.എ.ഇ. സെക്ടറുകളിലേക്കെല്ലാം വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധനയുണ്ട്. എയര്‍ ഇന്ത്യക്കൊപ്പം വിദേശ വിമാനക്കമ്പനികളും നിരക്കുവര്‍ധിപ്പിക്കുകയാണ്. നിലവില്‍ കോഴിക്കോട്ട് നിന്ന് റിയാദിലേക്ക് 9800രൂപയാണ് എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക്. ജൂലായ് 15 മുതല്‍ ഇത് ആയിരം രൂപ കൂടും. ആഗസ്തില്‍ 500മുതല്‍ 2000രൂപ വരെയുള്ള നിരക്കു വര്‍ധനയുണ്ടാകും.
ചാര്‍ജ് വര്‍ധനവിനു പുറമെ ചെറിയ ക്ലാസുകളില്‍ ടിക്കറ്റ് ലഭിക്കാത്ത വിധം അവ വിമാനകമ്പനികള്‍ നിര്‍ത്തി വെക്കുന്ന പതിവുമുണ്ട്. ഇതിന്റെ ഭാഗമായി ഉയര്‍ന്ന ക്ലാസുകളിലെ ടിക്കറ്റുകളെടുക്കാന്‍ യാനത്രക്കാര്‍ നിര്‍ബ്ബന്ധിതരാവും.
ഷാര്‍ജയിലേക്ക് 5500ല്‍ തുടങ്ങുന്ന ടിക്കറ്റ് നിരക്ക് എണ്ണായിരം രൂപയായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്. ദുബായിലേക്കും നിലവിലെ ചാര്‍ജില്‍ നിന്ന് 2200രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടെ നാട്ടിലെത്തുന്ന നപ്രവാസികള്‍ക്ക് വിമാനക്കമ്പനികളുടെ നിരക്കുവര്‍ധന വലിയ തിരിച്ചടിയാകും.
Discussion about this post