പാലക്കാട്: ‘നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സപ്ഷനല്‍ അച്ചീവ്മെന്റ്’ എന്ന പേരില്‍ 4 നും 15 നും മധ്യേ പ്രായമുളള കുട്ടികള്‍ക്കായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസം, കല, സാഹിത്യം, കായികം തുടങ്ങി വിവിധ രംഗങ്ങളില്‍ നിരവധി നേട്ടങ്ങള്‍ ലഭിച്ച കുട്ടികള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം.2013 ജൂലൈ 31 ന് 15 വയസില്‍ കൂടാത്തവര്‍ക്കാണ് അപേക്ഷിക്കാനുളള അര്‍ഹത. കുട്ടികള്‍ നേരിട്ട് അപേക്ഷിക്കുകയോ അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്ന സംഘടനകള്‍/വ്യക്തികള്‍ എന്നിവര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കുകയോ ചെയ്യാം. ഇംഗ്ളീഷിലുളള ബയോഡാറ്റ അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ 11 ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷകള്‍ മികവ് പുലര്‍ത്തുന്ന വിഷയത്തില്‍ അസാധാരണമായ കഴിവ് ഉണ്ടായിരിക്കണം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. കുട്ടിക്ക് അവകാശപ്പെടുന്ന കഴിവ് പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോ പ്രസ്തുത മേഖലയിലെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയതോ ആയിരിക്കണം. രേഖകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. വിശദവിവരങ്ങള്‍ അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും സാമൂഹ്യനീതി ഡയറക്ടര്‍, വികാസ് ഭവന്‍, തിരുവനന്തപുരം 33 എന്ന വിലാസത്തിലും ലഭിക്കും.
Discussion about this post