തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ ആരോഗ്യനയത്തിന്റെ കരട് രൂപരേഖ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. മന്ത് രോഗനിവാരണ സമൂഹ ചികിത്സാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മന്തുരോഗം പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ ആരോഗ്യവകുപ്പ് പുതിയ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കി, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ മന്തുരോഗം വളരെ കുറവാണ്. മന്തുരോഗ നിര്‍മ്മാര്‍ജ്ജനത്തോടൊപ്പം കൊതുക് നിവാരണവും അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിവിധ തലങ്ങളിലെ ജനങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ ഇത്തരം പദ്ധതികള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ മുന്നോടിയായി മാര്‍ച്ച് 12 മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന കര്‍മ്മപരിപാടി നാല് ഘട്ടങ്ങളായാണ് നടത്തുന്നത്. ആദ്യരണ്ട് ദിവസങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനങ്ങളുടെ കൂട്ടായ്മയിലൂടെ മന്തുരോഗ പ്രതിരോധ അവബോധം വളര്‍ത്തി മരുന്നു വിതരണം നടത്തും. അടുത്ത രണ്ട് ദിവസങ്ങളില്‍ മൊബൈല്‍ ബൂത്തുകള്‍ വഴി ഓഫീസ്, സ്ഥാപനങ്ങളിലും, ആളുകള്‍ കൂടുന്നിടത്തും മന്ത് നിവാരണ ഗുളികകള്‍ വിതരണം ചെയ്യും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ തെരഞ്ഞെടുത്ത 1,13,500 ആശാ അംഗന്‍വാടി വര്‍ക്കര്‍മാരുടെ സഹായത്തോടെ ഗൃഹ സന്ദര്‍ശനം നടത്തി ഗുളികകള്‍ വിതരണം ചെയ്യും. തുടര്‍ന്നുള്ള ഒരാഴ്ച ഗുളിക ലഭ്യമാകാത്ത പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ എന്നിവര്‍ വഴി നേരിട്ട് നല്‍കും.
കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജമീല, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.വി.ഗീത, ഐ.എസ്.എം. ഡയറക്ടര്‍ ഡോ.അനിതാ ജേക്കബ്, ഹോമിയോ ഡയറക്ടര്‍ ഡോ.കെ.യമുന, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ.എം.ബീനത്ത്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.എന്‍.ശ്രീധര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം) ഡോ.എ.എസ്.പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post