തിരുവനന്തപുരം: ജനക്ഷേമപദ്ധതികല്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ബജറ്റാണ് കെ എം മാണി അവതരിപ്പിച്ചത്. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ജീവിത ഭദ്രത എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ബജറ്റ് അവതരണവേളയില്‍ കെ എം മാണി പറഞ്ഞു. 2015ഓടെ കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സാമ്പത്തികമാന്ദ്യത്തിനിടയിലും സംസ്ഥാനം വളര്‍ച്ചാലക്ഷ്യം കൈവരിച്ചെന്ന് കെ എം മാണി പറഞ്ഞു. റവന്യൂ വരുമാനം 20 ശതമാനത്തിലേറെ വര്‍ധിച്ചു. വിലക്കയറ്റം മൂലം സംസ്ഥാനത്തെ സമ്പത്ത് പുറത്തേക്ക് പോകുന്നതായും കെ എം മാണി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.
ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍
- ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളും
- ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കും
- കാര്‍ഷിക ആദായ നികുതിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കും
- കാര്‍ഷിക വായ്പയ്ക്ക് റിസ്ക് ഇന്‍ഷുറന്‍സ്
- 3 ജില്ലകള്‍ ജൈവതാലൂക്കുകളാക്കും
- ജൈവബ്രാന്റുകള്‍ക്കായി പ്രത്യേക സഹായം
- ജൈവകൃഷിക്ക് 12 കോടി രൂപ
- തെങ്ങില്‍നിന്നുള്ള നീര ഉല്‍പ്പന്നങ്ങള്‍ക്ക് പദ്ധതി
- നാളീകേര വികസനത്തിന് 20 കോടി
- നാളീകേര വൈവിധ്യവല്‍ക്കരണത്തിന് ബയോപാര്‍ക്ക്
- കൃഷിഭവനുകളില്‍ പച്ചത്തേങ്ങ സംഭരിക്കും
- വയനാട്, പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളില്‍ അരിമില്ലുകള്‍
- എല്ലാ താലൂക്കുകളിലും തൃപ്തിന്യായവില ഭക്ഷണശാലകള്‍
- ന്യായവില ഭക്ഷണശാലകളില്‍ 2൦ രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കും
- തൊഴില്‍ വികസനത്തിന് ആറിന പദ്ധതികള്‍
- പോളിടെക്നിക്, ഐടിഐകളില്‍ പ്ലേസ്മെന്‍റ് സെല്ലുകള്‍
- ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ 50 കോടിരൂപ
- അടിസ്ഥാന സൗകര്യ വികസനത്തിന് 758 കോടി രൂപ
- എല്ലാം ജില്ലാ ആസ്ഥാനങ്ങളിലും മൊബിലിറ്റി ഹബ്ബുകള്‍
- സൗരോര്‍ജ്ജ പദ്ധതി വ്യാപിപ്പിക്കാന്‍ 15 കോടി രൂപ
- എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ധിപ്പിക്കും
- കര്‍ഷകര്‍ക്ക് 500, വിധവകള്‍ക്ക് 700, വികലാംഗര്‍ക്ക് 700 രൂപ ക്ഷേമ പെന്‍ഷന്‍
- പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 7൦൦൦ രൂപയാക്കി
- ആശാവര്‍ക്കര്‍മാര്‍ക്ക് 700 രൂപ
- ആര്‍ഭാട വിവാഹത്തിന് ചെലവേറും
- ആര്‍ഭാട വിവാഹത്തിന്‍റെ മൊത്തം ചെലവിന്‍റെ മൂന്ന് ശതമാനം മംഗല്യനിധിയിലേക്ക്
- നിര്‍ധന യുവതികളുടെ വിവാഹത്തിനായി മംഗല്യനിധി ഉപയോഗിക്കും
- നിര്‍ധനര്‍ക്ക് വിവാഹത്തിന് 20,000 രൂപയുടെ സഹായം
- വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ സഹായം
- ജില്ലാ ആസ്ഥാനങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍
- സംസ്ഥാനം യാചകവിമുക്തമാക്കും
- യാചക സംരക്ഷണ നിയമം കൊണ്ടുവരും
- എല്ലാ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്
- തിരുവനന്തപുരം ആര്‍സിസി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കും
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികലില്‍ സൗജന്യ ചികിത്സ
- സര്‍ക്കാര്‍ ആശുപത്രികളില്‍ ഡീ അഡിക്ഷന്‍ സെന്‍റര്‍
- മത്സ്യസംസ്കരണ കേന്ദ്രങ്ങള്‍ സ്ഥപിക്കും
- 3 കോര്‍പ്പറേഷനുകളില്‍ ഫിഷ് മാളുകള്‍
- 50 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കും
- മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മറൈന്‍ അംബുലന്‍സ് സ്ഥാപിക്കും
- പരപ്പനങ്ങാടിയില്‍ ഫിഷിംഗ് ഹാര്‍ബറിന് 65 കോടി
- ആലപ്പുഴയില്‍ കയര്‍ കയറ്റുമതി സംഭരണ പാര്‍ക്ക്
- കയര്‍ മേഖലയില്‍ ഇന്‍ക്യുബേഷന്‍ സെന്‍ററിന് 20 കോടി
- ബാംബു കോര്‍പ്പറേഷന് 3 കോടി
- സഹകരണ മേഖലയ്ക്ക് 75 കോടി
- മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 50 കോടി
- റോഡുകളുടെ വികസനത്തിന് 855 കോടി
- ദേശീയപാതകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും
- വല്ലാര്‍പാടം മുതല്‍ പൊന്നാനി വരെ തീരദേശ ഇടനാഴി
- നഗരങ്ങളില്‍ മാലിന്യ സംസ്കരണത്തിന് 33 കോടി
- പ്ലാസ്റ്റിക് റോഡ് നിര്‍മാണം വ്യാപിപ്പിക്കും
- എല്ലാ ജില്ലകളിലെയും ഒരു ഗ്രാമത്തില്‍ കലാഗ്രാമം
- നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കെഎസ്എഫ്ഇയുടെ സംരംഭക പദ്ധതി
- സൈക്കിള്‍യാത്ര പ്രോത്സാഹിപ്പിക്കാന്‍ റോഡുകളില്‍ പ്രത്യേക ട്രാക്ക്
- 14 ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കും
- 1200 മെഗാവാട്ട് ലക്ഷ്യമിട്ട് ചീമേനിയില്‍ പദ്ധതി
- സോളാര്‍ വ്യവസായ പാര്‍ക്കിന് 2 കോടി
- കൂടുതല്‍ വൈദ്യുതി സബ്‌സ്‌റ്റേഷനുകള്‍ സ്ഥാപിക്കും
- വിദ്യാഭ്യാസ മേഖലയ്ക്ക് 581 കോടി
- മികവിന് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവാര്‍ഡ്
- എംജി സര്‍വ്വകലാശാലയില്‍ നാനോ ശാസ്ത്രപഠനം
- മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ഫീസിളവ്
- കെഎസ്ആര്‍ടിസിക്ക് 186 കോടി വകയിരുത്തും
- പ്രതിസന്ധി മറികടക്കാന്‍ കൂടുതലായി 100 കോടി
- 500 ബസ്സുകള്‍ മാറ്റി പുതിയ ബസ്സുകള്‍ നിരത്തിലിറക്കും
- ടൂറിസം വികസനത്തിന് 189 കോടി
- സപ്ലൈകോയ്ക്ക് 100 കോടി
- എംഎല്‍എമാര്‍ക്ക് ഫ്ലാറ്റ് നിര്‍മിക്കാന്‍ 10 കോടി
വില കുറയുന്നവ
പൊടിയരി, അവല്‍, മലര്‍
വിലകൂടുന്നവ
സിഗരറ്റ്, മദ്യം, ആഡംബരകാര്‍, പ്ലാസ്റ്റിക് ബാഗ്, ഡിസ്‌പോസിബിള്‍ ഗ്ലാസ്സ്
വാങ്ങി 3 മാസത്തിനകം കൈമാറുന്ന ഭൂമി
Discussion about this post