കോട്ടയം: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി നാളെ (മാര്‍ച്ച് 16) കോട്ടയത്തെത്തും. വൈകുന്നേരം 3.45ന് കോട്ടയം പോലീസ് പരേഡ് ഗ്രൌണ്ടിലെത്തുന്ന രാഷ്ട്രപതിയെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജില്ലാ കളക്ടര്‍ മിനി ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് നാലു മണിക്ക് കോടിമതയില്‍ മലയാള മനോരമ യൂണിറ്റ് അങ്കണത്തിലെത്തുന്ന രാഷ്ട്രപതി മലയാള മനോരമ ദിനപത്രത്തിന്റെ 125-ാം വാര്‍ഷികപരിപാടി ഉദ്ഘാടനം ചെയ്യും.
രാഷ്ട്രപതിയെ കൂടാതെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി കപില്‍ സിബല്‍, കേരള ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ. മാണി എം.പി തുടങ്ങിയ വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിനുശേഷം വൈകിട്ട് 5.35 ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന രാഷ്ട്രപതി കൊച്ചിവഴി ഡല്‍ഹിയിലേക്ക് മടങ്ങും.
Discussion about this post