മരങ്ങാട്ടുപിള്ളി: ആണ്ടൂര്‍ അഞ്ചക്കുളം കളരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനം 12, 13 തീയതികളില്‍ തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ കുരുപ്പക്കാട്ടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെയും ബ്രഹ്മശ്രീ അരവിന്ദവേലി ഇല്ലത്ത് സുരേഷ് നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ നടത്തും.
12-നു രാവിലെ അഞ്ചു മുതല്‍ ഗണപതിഹോമം. 7.30 മുതല്‍ ലളിത സഹസ്രനാമ പാരായണം. എട്ടു മുതല്‍ നാലു വരെ നാരയണീയ പാരായണം. 12.30 മുതല്‍ അന്നദാനം. 13-നു രാവിലെ അഞ്ചു മുതല്‍ മഹാഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, പ്രസാദമൂട്ട്.
Discussion about this post