തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള. വഴങ്ങിയില്ലെങ്കില്‍ മന്ത്രിയെ മാറ്റണമെന്ന് യുഡിഎഫിനോട് വീണ്ടും പിള്ള ആവശ്യപ്പെട്ടു. വിഷയം ഏപ്രില്‍ രണ്ടിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പിള്ള ആശ്യപ്പെട്ടിട്ടുണ്ട്.
യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ട്ടിക്കു വിധേയനായാല്‍ ഗണേഷിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റാന്‍ ആവശ്യപ്പെടില്ലെന്ന് ബാലകൃഷ്ണ പിളള പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് ഗണേഷ് കുമാറും പ്രതികരിച്ചു. അതോടെ കേരള കോണ്‍ഗ്രസ് ബിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതായി വിലയിരുത്തപ്പെട്ടു. എന്നാല്‍ ഗണേഷ് പാര്‍ട്ടിക്കു വഴങ്ങുന്നില്ലെന്ന് പിള്ള വീണ്ടും പറഞ്ഞത് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.
Discussion about this post