കോഴിക്കോട്: ടി പി കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കൊലയാളി സംഘത്തെ ഓര്‍ക്കാട്ടേരി ടൗണില്‍ കണ്ടെന്ന് സാക്ഷി. കിര്‍മാണി മനോജിനേയും ഷാഫിയേയും 35-ാം സാക്ഷി ഇ രാധാകൃഷ്ണന്‍ തിരിച്ചറിഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ഇന്നൊവ കാറും സാക്ഷി തിരിച്ചറിഞ്ഞു.
സംഭവം നടക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുന്‍പ് ഇന്നോവ കാറില്‍ നിന്ന് രണ്ട് പേര്‍ പുറത്തിറങ്ങി നില്‍ക്കുന്നതു കണ്ടെന്നാണ് സാക്ഷിയുടെ മൊഴി. സംഭവ ദിവസം കൊലയാളി സംഘം സ്ഥലത്തുണ്ടായിരുന്നു എന്നു പ്രോസിക്യൂഷന് വാദിക്കാന്‍ കഴിയുന്ന നിര്‍ണായക മൊഴിയാണിത്. സാക്ഷിയുടെ എതിര്‍വിസ്താരം നടക്കുകയാണ്.
Discussion about this post