ചെന്നൈ: അന്തരിച്ച നടി സുകുമാരിക്ക് ചലച്ചിത്രലോകം കണ്ണീരോടെ വിട നല്‍കി. ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ വൈകിട്ട് 3.30 ന് തമിഴ്നാട് സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
തമിഴ്, മലയാളം സിനിമാലോകത്തെ നിരവധി പേര്‍ രാവിലെ മുതല്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. മലയാള താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബുവാണ് റോയപ്പേട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് 9 മണിയോടെ ടി നഗര്‍ ബോഗ്റോഡിലെ വസതിയിലേക്ക് മൃതദേഹം എത്തിച്ചു.
മമ്മൂട്ടിയും ദിലീപ്, കെപിഎസി ലളിത , കെ.ആര്‍ വിജയ, ശോഭന, മേനക, മനോജ് .കെ ജയന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. നടി മനോരമയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനൊരുങ്ങവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി മന്ത്രി ഗണേഷ്കുമാര്‍ രാവിലെ വീട്ടിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു.
Discussion about this post