കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിഎംപി നേതാവ് എം.വി.രാഘവനുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരില്‍ എം.വി.രാഘവന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് പിണറായി വിജയന്‍ പിന്നീട് പ്രതികരിച്ചു. ആരോഗ്യ വിവരം അന്വേഷിക്കാനാണ് എം.വി. ആറിനെ സന്ദര്‍ശിച്ചതെന്നും വ്യക്തമാക്കി. 1986 നു ശേഷം ആദ്യമായാണ് പിണറായി വിജയന്‍, എം.വി.ആറിനെ വീട്ടിലെത്തി കാണുന്നത്.
കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചാ വിഷയമായില്ലെന്ന് എം.വി.രാഘവനും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം യുഡിഎഫില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് സിഎംപിക്ക് പരാതിയുള്ള സാഹചര്യത്തില്‍ നടന്ന കൂടിക്കാഴ്ച ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണനും എംവിആറിനെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post