ന്യൂഡല്‍ഹി: പോലീസ് വെടിവെയ്‌പ്പില്‍ യുവാക്കള്‍ കൊല്ലപ്പെടുന്നത് വര്‍ദ്ധിച്ചതോടെ സംഘര്‍ഷഭരിതമായ ജമ്മുകാശ്‌മീരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ജൂലൈ രണ്‌ടിന് സന്ദര്‍ശനം നടത്തിയേക്കും. മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുമായും ഗവര്‍ണര്‍ എന്‍.എന്‍.വോറയുമായും ചിദംബരം പ്രത്യേകം പ്രത്യേകം കൂടിക്കാഴ്‌ച നടത്തും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി ക്രമസമാധാന നില വിലയിരുത്തും.
അതേസമയം സിആര്‍പിഎഫ് വെടിവെയ്‌പ്പില്‍ യുവാക്കള്‍ കൊല്ലപ്പെട്ടതില്‍ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധം കാശ്‌മീര്‍ താഴ്‌വര മുഴുവന്‍ വ്യാപിക്കുകയാണ്. ബാരമുള്ള, കുപ്‌വാര, ശ്രീനഗര്‍ എന്നിവടങ്ങളിലേയ്‌ക്കുകൂടി കര്‍ഫ്യൂ വ്യാപിപ്പിച്ചിട്ടുണ്‌ട്. സോപോര്‍ അടക്കം നേരത്തേ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും നിയോഗിച്ചു.












