തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന അതികഠിനമായ ചൂടും വരള്‍ച്ചയും ഇതിനെതുടര്‍ന്ന് സൂര്യാഘാതം മൂലം ഉണ്ടാകാനിടയുള്ള പ്രയാസങ്ങളും കണക്കിലെടുത്ത് ഏപ്രില്‍ 11 മുതല്‍ 30 വരെ മഹാത്മാഗാന്ധി തൊഴില്‍ ഉറപ്പുപദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ അവര്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള തൊഴിലിന്റെ അളവിനെ ബാധിക്കാത്ത തരത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണിവരെ ജോലി ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗ്രാമവികസന കമ്മീഷണര്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കി.
Discussion about this post