ശബരിമല/തിരുവനന്തപുരം: ഐശ്വര്യത്തിന്‍റെ പൊന്‍കണി ദര്‍ശനവുമായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെങ്ങും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഗുരുവായൂരിലും ശബരിമലയിലും വിഷുക്കണിദര്‍ശനപുണ്യം തേടി ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. ശബരിമലയില്‍ മേല്‍ശാന്തി എന്‍. ദാമോദരന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും ചേര്‍ന്ന് കണിയൊരുക്കി. കണിദര്‍ശനത്തിനുശേഷം സന്നിധാനത്തെത്തിയ ഭക്തര്‍ക്ക് മേല്‍ശാന്തിയും തന്ത്രിയും ചേര്‍ന്ന് കൈനീട്ടവും നല്‍കി. തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലും വിഷുക്കണിദര്‍ശനത്തിന് നല്ല തിരക്കനുഭവപ്പെട്ടു.
ഗുരുവായൂരില്‍ മേല്‍ശാന്തി തിയ്യന്നൂര്‍ മനയ്ക്കല്‍ ശ്രീധരന്‍ നമ്പൂതിരിയാണ് കണിയൊരുക്കിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ മേല്‍ശാന്തി കണ്ണനെ കണി കാണിച്ചു. ഇതിനുശേഷമായിരുന്നു ഭക്തരുടെ കണിദര്‍ശനം.
Discussion about this post