തിരുവനന്തപുരം: കോഴിക്കോട് ബിലാത്തിക്കുളത്ത് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനമേറ്റ് അദിതി എന്ന ബാലിക മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ലാ കളക്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടി. അദിതിക്കും സഹോദരനും പീഡനമേല്ക്കുന്നുണ്ടെന്ന പരാതി പൊലീസിനും ചൈല്‍ഡ് ലൈനിനും എപ്പോഴാണു ലഭിച്ചതെന്നും അതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നും കണ്ടെത്തണം.
കുട്ടികള്‍ക്കുകൂടി അവകാശപ്പെട്ട തിരുവമ്പാടിയിലെ സ്വത്തുക്കള്‍ പിതാവും രണ്ടാനമ്മയും ചേര്‍ന്നു വിറ്റ സംഭവത്തെക്കുറിച്ച് അനേ്വഷിക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു.
Discussion about this post