കോട്ടയം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സംബന്ധിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി. കേസ് അട്ടിമറിക്കാന്‍ സിപിഐ(എം)-കോണ്‍ഗ്രസ് ധാരണയുണ്ടെന്ന മുല്ലപ്പള്ളിയുടെ ആരോപണം അംഗീകരിക്കില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പരല്‍മീനും വമ്പന്‍ സ്രാവുകളും ഉണ്ടെന്ന് പറയുന്നവര്‍ തെളിവുകള്‍ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post