തിരുവനന്തപുരം: 12-ാംമത് അഖിലകേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനത്തിന് അനന്തപുരിയില്‍ ഇന്ന് ആരംഭിക്കും. ഇന്നുമുതല്‍ 12-ാം തീയതി വരെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുളള പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ രാമകൃഷ്ണപരമ്പരയിലെ പ്രഗത്ഭരായ സന്യാസിമാരുടെയും മാതാജിമാരുടെയും പ്രഭാഷണങ്ങള്‍, ധ്യാന പരിശീലനം, ദൈനംദിന പൂജകള്‍, ഭജന, കലാസാംസ്‌കാരിക പരിപാടികള്‍, യതിപൂജ എന്നിവ ഉണ്ടായിരിക്കും. ഇന്നു വൈകുന്നേരം 5ന് ചെന്നൈ രാമകൃഷ്ണ മഠം അദ്ധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദജി മഹാരാജ് ധ്വജാരോഹണം നിര്‍വഹിക്കും. സ്വാമി ഗൗതമാനന്ദജി മഹാരാജ്, രാമകൃഷ്ണ മിഷന്‍ സെക്രട്ടറി ശാന്താത്മാനന്ദജി മഹാരാജ്, തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി വീതസ്പൃഹാനന്ദജി മഹാരാജ് എന്നിവര്‍ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകുന്നേരം 7.15ന് പുഷ്പാവതി അവതരിപ്പിക്കുന്ന സംഗീത ആരാധന ഉണ്ടായിരിക്കും.
Discussion about this post