ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ ഇന്നലെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നന്ദകുമാര്‍ പട്ടേലിന്റെ മൃതദേഹം കണ്ടെത്തി. പട്ടേലിന്റെ മകന്റെയും മൃതദേഹം കണ്ടെത്തിയതായി സൂചനയുണ്ടെങ്കിലും ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദര്ഭാഘട്ടില് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ്മയടക്കം 25 പേര് കൊല്ലപ്പെട്ടിരുന്നു.
അക്രമണത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി.സി ശുക്ലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഉടന്‍ ചത്തീസ്ഗഢിലേക്ക് തിരിക്കും.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് റാലിക്കിടെ നേതാക്കന്മാര് സഞ്ചരിച്ചിരുന്ന വാഹനം മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. ബസ്തറിലെ ധാരാഘട്ടിലായിരുന്നു സംഭവം.
സംസ്ഥാനത്ത് കൂടുതല്‍ സേനയെ സഹായത്തിനായി നല്‍കുമെന്ന് മന്മോഹന് സിംഗ് അറിയിച്ചു. ജനാധിപത്യ വ്യവസ്ഥിതിയ്ക്കു നേരെയുള്ള ആക്രമണമാണിതെന്ന് സോണിയാ ഗാന്ധി പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്ത് ബന്ദ് ആചരിക്കുകയാണ്.
ഛത്തീസ്ഗഢ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയാണ് കൊല്ലപ്പെട്ട മഹേന്ദ്ര കര്‍മ്മ. മാവോയിസ്റ്റുകളെ നേരിടാന്‍ സാല്വാ ജുദും രൂപീകരിച്ചത് കര്‍മ്മയായിരുന്നു. നൂറിലധികം മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post