ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വിവാഹിതനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ഭാര്യ സാക്ഷിയും കോണ്‍ഗ്രസ് യുവ നേതാവ് രാഹുല്‍ ഗാന്ധിയെ കണ്‌ടു. രാവിലെ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ഇരുവരും രാഹുലിനെ കണ്‌ടത്. ഇരുവര്‍ക്കുമൊപ്പം സഹതാരം ആര്‍.പി സിംഗും ഉണ്‌ടായിരുന്നു. ഞായറാഴ്‌ചയാണ് ബാല്യകാല സുഹൃത്തായ സാക്ഷിയുമായി ധോണിയുടെ വിവാഹം നടന്നത്.












