തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തുമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍. സായാഹ്ന ഒ.പികളോട് സഹകരിക്കില്ലെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ അറിയിച്ചു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് പകര്‍ച്ചപനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ അധിക സമയം ഒപി അനുവദിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Discussion about this post