തിരുവനന്തപുരം: പകര്‍ച്ച പനി നിര്‍മ്മാര്‍ജ്ജനത്തിനായി മെഡിക്കല്‍ കോളേജുകളില്‍ സായാഹ്ന ഒ.പി സംവിധാനം കൊണ്ടുവരുന്ന നടപടിയോട് സഹകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കെ.ജി.എം.സി.ടി.എ അറിയിച്ചു. സായാഹ്ന ഒ.പിയ്ക്ക് തയ്യാറല്ലെന്ന് കെ.ജി.എം.സി.ടി എ ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊതുജനസേവനം എന്ന കടമ പരിഗണിച്ചാണ് സായാഹ്ന ഒ.പിയ്ക്ക് തയ്യാറാവുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
നിലവില്‍ ചെറിയ പനിക്ക് പോലും ആളുകള്‍ മെഡിക്കല്‍ കോളേജിലേക്കാണ് എത്തുന്നത്. അതുകൊണ്ട് തന്നെ മെഡിക്കല്‍ കോളേജുകള്‍ രോഗികളുടെ ബാഹുല്യം കാരണം തിങ്ങി നിറഞ്ഞിരിക്കുകയാണ്.
Discussion about this post