കൊച്ചി: നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കലൂര്‍ രാജ്യാന്തര സ്റേഡിയം പരിസരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം പൈലിംഗ് പണിയോടെയാണു നിര്‍മാണത്തിനു തുടക്കമായത്. ഈ ദൃശ്യങ്ങള്‍ തത്സമയം ഉദ്ഘാടന വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു.
1,095 ദിവസം കൊണ്ട് മെട്രോയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇ.ശ്രീധരന്‍ മുന്‍പ് തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. മെട്രോ റെയില്‍ നീട്ടുന്ന കാര്യം പഠിച്ചതിന് ശേഷം തീരുമാനിക്കും. ഇതിനായി ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആറു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അങ്കമാലി, കാക്കനാട്, നെടുമ്പാശേരി എന്നിവടങ്ങളിലേക്ക് മെട്രോ ലൈന്‍ നീട്ടണമെന്നാണ് പൊതു ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണ് ഇപ്പോള്‍ മെട്രോ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ദൈര്‍ഘ്യം 25.612 കിലോമീറ്ററാണ്. 22 സ്റേഷനുകളാണ് ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, മുട്ടം യാര്‍ഡ്, കളമശേരി, കൊച്ചിന്‍ യൂണിവേഴ്സിറ്റി, പത്തടിപാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, കലൂര്‍ സ്റേഡിയം, കലൂര്‍, നോര്‍ത്ത്, എംജി റോഡ്, മഹാരാജാസ് കോളജ്, എറണാകുളം സൌത്ത്, കടവന്ത്ര ജിസിഡിഎ, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നിവിടങ്ങളിലും സ്റേഷനുകള്‍ നിര്‍മിക്കും.
Discussion about this post