കലവൂര്‍/ മങ്കൊമ്പ്: എലിപ്പനി ബാധിച്ച് ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നെടിയാംപുരയ്ക്കല്‍ വീട്ടില്‍ മേരി അല്‍ഫോന്‍സ (സിനി -39) യും പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡില്‍ ദാമോദരനു (72)മാണു മരിച്ചത്. രണ്ടുദിവസം മുമ്പു പനിയെ തുടര്‍ന്ന് അര്‍ത്തുങ്കലിലെ ആശുപത്രിയില്‍ ചികിത്സ തേടിയ അല്‍ഫോന്‍സയെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണു മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 9.30ന് മാരാരിക്കുളം സെന്റ് അഗസ്റിന്‍ ദേവാലയത്തില്‍. പിതാവ് പരേതനായ ജോസഫ് മാതാവ്: ത്രേസ്യാമ്മ. പാചകത്തൊഴിലാളിയാണു മരിച്ച ദാമോദരന്‍. സ്വകാര്യ റിസോര്‍ട്ടില്‍ തൊഴിലാളിയായ ഇയാള്‍ക്ക് ഒരാഴ്ചമുമ്പാണു പനിബാധിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പനി മൂര്‍ച്ചിച്ചതിനേത്തുടര്‍ന്നു മറ്റൊരു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നു നെഞ്ചുവേദന അനുഭവപ്പെട്ട ദാമോദരന്‍ ഇന്നലെ വൈകുന്നേരം 6.30 ഓടെയാണു മരിച്ചത്. ഭാര്യ: രമണി. മക്കള്‍: ബാബു, അജി. മരുമക്കള്‍: ഉഷ, അജിത.
Discussion about this post