തിരുവനന്തപുരം: തന്റെ മന്ത്രിസഭാപ്രവേശനം സംബന്ധിച്ച് രമേശ് ചെന്നിത്തലയുടെ വിശദീകരണം ഇന്നുണ്ടാകും. തിരുവനന്തപുരം പ്രസ് ക്ളബ് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. നിയമസഭാസമ്മേളനം തുടങ്ങുന്ന ദിവസം തന്നെയാണ് ചെന്നിത്തല മാധ്യമങ്ങളെ കാണുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹം ഹൈക്കമാന്‍ഡിന്റെ അനുമതി നേടിയിട്ടുണ്ട്. വിഷയത്തില്‍ വൈകാരികമായ പ്രതികരണം വേണ്െടന്നും പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്െടത്തുമെന്നും ഹൈക്കമാന്‍ഡ് ചെന്നിത്തലയെ അറിയിച്ചതായാണ് സൂചന. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയോ മറ്റ് എ ഗ്രൂപ്പ് നേതാക്കളെയോ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ ചെന്നിത്തലയുടെ ഭാഗത്തു നിന്ന് ഉണ്ടാകാനിടയില്ല. ഏറെനാളത്തെ അനിശ്ചിതത്വങ്ങള്‍ക്കും മൌനങ്ങള്‍ക്കുമൊടുവില്‍ തന്റെ മന്ത്രിസഭാപ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ക്ക് രമേശ് ചെന്നിത്തല തന്നെ വിരാമമിടുമെന്നാണ് പ്രതീക്ഷ.
Discussion about this post