തിരുവനന്തപുരം: തടവുചാടിയ റിപ്പര്‍ ജയാനന്ദനെയും കൂട്ടാളിയെയും പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജയാനന്ദന്റെ സ്വദേശമായ തൃശൂരിലെയും രക്ഷപെട്ട മറ്റൊരു പ്രതിയായ പ്രകാശിന്റെ നാടായ കൊല്ലം ഓച്ചിറയിലെയും ഇരുവരുടെയും ബന്ധങ്ങള്‍ പരിശോധിക്കും.
2010-ല്‍ തടവുചാടിയ ജയാനന്ദന്‍ പിടിയിലായത് തമിഴ്നാട്ടില്‍ നിന്നായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിനു പുറത്തും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തടവുചാടിയ ശേഷം രക്ഷപെടാനായി ജയിലിനു പുറത്തുനിന്നുള്ള ആരുടെയെങ്കിലും സഹായം ഇവര്‍ക്ക് കിട്ടിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് റിപ്പര്‍ ജയാനന്ദനും കൂട്ടാളിയും രക്ഷപെട്ട സംഭവത്തില്‍ ജയില്‍ വകുപ്പിന് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായി. ജയിലിലെ നിരീക്ഷണ ക്യാമറകളിലൊന്നും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. സിസിടിവി സംവിധാനം പ്രവര്‍ത്തന രഹിതമായിരുന്നു എന്നാണ് ജയില്‍ വകുപ്പിലെ ഉന്നതര്‍ തന്നെ സമ്മതിച്ചു.
Discussion about this post