തിരുവനന്തപുരം: അരുവിക്കരയില്‍ കേരളജല അതോറിറ്റി നിര്‍മ്മിക്കുന്ന ബലിമണ്ഡപം ഒന്നാം ഘട്ടത്തിന്റെയും ജലസേചവകുപ്പ് നിര്‍മ്മിക്കുന്ന ബലിക്കടവിന്റെയും തടയണയുടേയും നിര്‍മ്മാണോദ്ഘാടവും ഇന്ന് (ജൂണ്‍ 11) വൈകീട്ട് അഞ്ചുമണിക്ക് ധകാര്യ വകുപ്പ് മന്ത്രി കെ.എം.മാണി നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, എ. സമ്പത്ത് എം.പി., പാലോട് രവി എം.എല്‍.എ., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, മറ്റ് ജപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തിരുവന്തപുരം ജില്ലയില്‍ പ്രധാ ബലിതര്‍പ്പണ കേന്ദ്രമായ അരുവിക്കരയില്‍ 701 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
Discussion about this post