തിരുവനന്തപുരം: നാളികേരവും കൊപ്രയും സംഭരിക്കാത്ത കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കുമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ നിയമസഭയെ അറിയിച്ചു. കൃഷിക്കാരില്‍നിന്നു നാളികേരം സംഭരിക്കാന്‍ കൃഷിഭവനുകള്‍ വിമുഖത കാട്ടുന്നതായ ഇ.പി. ജയരാജന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു കൃഷിമന്ത്രി.
കൃഷിഭവന്‍ മുഖേനെ നാളികേരം കിലോയ്ക്കു 16 രൂപ നിരക്കില്‍ സംഭരിക്കും. നാളികേര സംഭരണം വഴി 40 കോടി രൂപയാണു കൃഷിക്കാര്‍ക്കു നല്‍കിയത്. 22 വര്‍ഷമായി പൂട്ടിക്കിടന്ന ആറ്റിങ്ങല്‍ മാമത്തെ നാളികേര കോംപ്ളക്സ് തുറന്നു പ്രവര്‍ത്തിപ്പിക്കാനായി. കൊപ്രാസംഭരണം നാഫെഡ് പുനരാരംഭിച്ചിട്ടുണ്ട്. നെല്ലുസംഭരണത്തിനായി 300 കോടി രൂപ വരെ ഇതുവരെ ചെലവഴിച്ചു. ഇനി 80 കോടി രൂപ ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post