കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിതാ നായരുടെ ജാമ്യാപേക്ഷ പെരുമ്പാവൂര്‍ കോടതി തള്ളി. ഗൗരവമുള്ള മറ്റ് കേസുകള്‍ സരിതയ്‌ക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളായ ടെന്നി ജോപ്പന്‍, സലീം എന്നിവരെ സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിനു പുറത്താക്കിയതിന് പിന്നാലെയാണ് സരിതയുടെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാദ് എന്നയാളില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ജൂണ്‍ 3ന് സരിതാനായര്‍ അറസ്റ്റിലായത്.
Discussion about this post