കോഴിക്കോട്: കഴിഞ്ഞ ദിവസം പയ്യോളിയില്‍ ഉണ്ടായതുപോലുളള അപകടങ്ങള്‍ വരുത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും യാതൊരു ദയാദാക്ഷിണ്യവും കൂടാതെ റദ്ദാക്കാന്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയതായി പുതുതായി ചുമതലയേറ്റ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.
രണ്ട് അപകടങ്ങളിലായി ഏഴ് പേര്‍ മരിച്ച പയ്യോളിയിലെ അപകട സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയ സ്പീഡ് ഗവേണര്‍ അഴിച്ചുമാറ്റുകയോ കേടുവരുത്തുകയോ ചെയ്താല്‍ വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. ലൈന്‍ ട്രാഫിക് ഉളള സ്ഥലങ്ങളില്‍ ജൂണ്‍ 17 മുതല്‍ ഒരു മാസം ഈ സംവിധാനം പാലിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണം നടത്തും. ഇതിനുശേഷവും നിയമം ലംഘിച്ചാല്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കും.
ചേര്‍ത്തല മുതല്‍ മഞ്ചേശ്വരം വരെയുളള ദേശീയപാതയില്‍ 90 ഓളം സ്ഥലങ്ങളില്‍ ഓവര്‍സ്പീഡ് കണ്ടെത്തുതിനും ജംഗ്ഷനുകളിലെ റെഡ് സിഗ്നല്‍ ജമ്പ് ചെയ്യുന്ന വാഹങ്ങള്‍ കണ്ടുപിടിക്കുതിനും സര്‍വലന്‍സ് ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായി ഋഷിരാജ് സിംഗ് പറഞ്ഞു. പോലീസുമായി ചേര്‍ന്ന് മോട്ടോര്‍ വാഹ വകുപ്പ് കോഴിക്കോട്, കണ്ണൂര്‍ മേഖലകളില്‍ പരിശോധന ശക്തമാക്കും. ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് അമിത വേഗത തടയും.
വടകര, കൊയിലാണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ കമ്മീഷണര്‍ സന്ദര്‍ശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അപകടം കുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുതനിന് നിര്‍ദ്ദേശം നല്‍കി. ജൂലൈ ഏഴ് മുതല്‍ കണ്ണൂരിലും ഡ്രൈവിംഗ് ടെസ്റും വാഹന പരിശോധയും കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. കോഴിക്കോട്ട് ഇതിനകംതന്നെ കമ്പ്യൂട്ടറൈസ്ഡ് മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങിയിട്ടുണ്ട്.
Discussion about this post