തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയതിനെ തുടര്‍ന്ന് ബഹളം അനിയന്ത്രിതമായതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സഭ ഇന്നത്തേക്കു പിരിച്ചുവിട്ടത്. ജുഡീഷ്യല്‍ അന്വേഷണവും രാജി ആവശ്യവും തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വന്‍ ബഹളത്തോടെയാണ് പ്രതിപക്ഷ നിര സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചു കൊണ്ട് ഒരു നിമിഷം പോലും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ചിരുന്നു.
Discussion about this post