കോഴിക്കോട്: ടി.പി വധക്കേസില്‍ മൊഴിമാറ്റിയ പോലീസ് ട്രെയിനിയെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശി നവീനിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എംഎസ്പി ക്യാമ്പിലെ പോലീസ് ട്രെയിനിയായിരുന്നു നവീന്‍. ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ പ്രധാനിയായ പി.കെ കുഞ്ഞനന്തനെ മാടായി ഏരിയാ കമ്മറ്റി ഓഫീസില്‍ കണ്ടതിന് സാക്ഷിയായിരുന്നു നവീന്‍. എന്നാല്‍ കോടതിയില്‍ നവീന്‍ ഈ മൊഴി മാറ്റിപ്പറയുകയായിരുന്നു.
Discussion about this post