പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായരെ പത്തനംതിട്ട കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റഡിയില്‍ വിട്ടു. പത്തനംതിട്ടയില്‍ സരിതയ്ക്കെതിരേ രജിസ്റര്‍ ചെയ്തിട്ടുള്ള തട്ടിപ്പുകേസുകളിലാണ് നടപടി. കേസന്വേഷിക്കുന്ന പത്തനംതിട്ട പോലീസിലെ പ്രത്യേക സംഘത്തിനാണ് സരിതയെ വിട്ടുനല്‍കിയത്. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റു കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച ആലപ്പുഴയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ സരിതയെ അടുത്ത മാസം നാലു വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ആലപ്പുഴ സബ് ജയിലിലേക്ക് അയച്ചിരുന്നു. ഇവിടെ നിന്നാണ് ശനിയാഴ്ച ഇവരെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്.
Discussion about this post