തിരുവനന്തപും: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണമെന്ന് എഐസിസി സെക്രട്ടറി വി.ഡി. സതീശന്‍ പറഞ്ഞു. പാര്‍ട്ടി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റെടുത്തശേഷം ആദ്യമായി കേരളത്തിലെത്തിയ സതീശന്‍ നെടുമ്പാശേരിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ തട്ടിപ്പു കേസുമായുണ്ടായ വിവാദങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടില്ലെന്നും സതീശന്‍ വ്യക്തമാക്കി. ഇത് കേരളത്തില്‍ത്തന്നെ പരിഹരിക്കാനാണ് നിര്‍ദേശം. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഒന്നും പറയാനില്ലെന്നും സതീശന്‍ വ്യക്തമാക്കി. വിഷയം ഹൈക്കമാന്‍ഡിന്റെ പരിഗണനയിലായതിനാലാണ് ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്താത്തതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post