തിരുവനന്തപുരം: ലൈംഗികാരോപണ വിഷയത്തില്‍ ജോസ് തെറ്റയില്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി ജനതാദള്‍-എസ് രംഗത്തെത്തി. തെറ്റയില്‍ രാജിവയ്ക്കേണ്ടെന്നാണ് പാര്‍ട്ടി നേതൃയോഗത്തില്‍ ഉണ്ടായ പൊതുധാരണ. ഇത്തരം ആരോപണങ്ങളില്‍ എംഎല്‍എമാര്‍ രാജിവെച്ച കീഴ്വഴക്കമില്ലെന്നും പാര്‍ട്ടി വിലയിരുത്തി. രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി എംഎല്‍എമാരായ ജമീല പ്രകാശവും സി.കെ.നാണുവും അഭിപ്രായപ്പെട്ടു. എന്നാല്‍ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്നാണ് സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി. തോമസ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. വിഷയം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തെന്ന് യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. തെറ്റയിലിന് രാഷ്ട്രീയപരമായും നിയമപരമായും എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കും. പാര്‍ട്ടി തീരുമാനം എല്‍ഡിഎഫിനെ അറിയിക്കുമെന്നും മാത്യൂ ടി. തോമസ് പറഞ്ഞു.
Discussion about this post