തിരുവനന്തപുരം: സോളാര്‍ വിവാദക്കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. തട്ടിപ്പ് സംബന്ധിച്ച അന്വേഷണ സംഘം ജിക്കുവിനെയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ജിക്കുവിന് സരിത എസ് നായരുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷശണ സംഘത്തിന് ലഭിച്ചിരുന്നു. സരിതയുമായി നൂറില്‍ കൂടുതല്‍ തവണയാണ് ജിക്കു ഫോണില്‍ ബന്ധപ്പെട്ടത്.
കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നതിന് മുന്‍പായി രാജി വെച്ചൊഴിയണമെന്ന് ജിക്കുവിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജിക്കുവിന്റെ രാജി. സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ സര്‍വ്വീസില്‍ നിന്നും ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഡിജിപി ഹേമചന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.













Discussion about this post