ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണം. ഇരുപത്തിയേഴോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ഇന്നലെ മാത്രം കുട്ടനാട്ടില്‍ ആരംഭിച്ചത്. ഇതോടെ കുട്ടനാട്ടില്‍ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 80 ആയി .
കുട്ടനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആലപ്പുഴ – ചങ്ങനാശ്ശേരി റോഡില്‍ ഏകദേശം രണ്ടടിയോളം ഉയരത്തില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഈ റോഡില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെവരെ ഏകദേശം 16 കോടിയോളം രൂപയുടെ നാശനഷ്ടമാണ് ആലപ്പുഴ ജില്ലയിലുണ്ടായത്.













Discussion about this post