ആലപ്പുഴ: ഒന്നാം നിയമസഭയില്‍ അംഗമായിരുന്നപ്പോള്‍ മുതല്‍ സുപ്രധാമായ നിയമനിര്‍മാണങ്ങളിലൂടെ നാടിന് ഏറെ സംഭാവകള്‍ നല്‍കിയ നേതാവാണ് കെ.ആര്‍. ഗൗരിയമ്മയെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. നിയമനിര്‍മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങളോടുബന്ധിച്ച് ഒന്നാം കേരള നിയമസഭയില്‍ അംഗമായിരുന്ന കെ.ആര്‍. ഗൗരിയമ്മയെ പൊന്നാടയണിയിച്ച് ഫലകം നല്‍കി ആദരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ചാത്താട്ടെ റോട്ടറി ക്ളബില്‍ നടന്ന കെ.ആര്‍. ഗൌരിയമ്മയുടെ 94-ാം ജന്മദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു ആദരം. നിയമിര്‍മാണങ്ങളിലൂടെ കേരളത്തിനു മാതൃകകാട്ടിയ മഹനീയ വ്യക്തിയാണ് കെ.ആര്‍. ഗൗരിയമ്മയെന്ന് ജന്മദിനാശംസകള്‍ നേര്‍ന്ന് കേന്ദ്രവ്യോമയാ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ വീരാംഗയായ കെ.ആര്‍. ഗൗരിയമ്മ സമാനതകളില്ലാത്ത നേതാവാണെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. പറഞ്ഞു.













Discussion about this post