കൊച്ചി: ഐഎസ്സുകാര്‍ക്ക് അഹങ്കാരമാണെന്ന് ഹൈക്കോടതി. ഹയര്‍സെക്കന്ററി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിനെ വിളിച്ചുവരുത്തി കോടതി ശാസിച്ചു. ഹയര്‍ സെക്കന്ററി അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് കേശവേന്ദ്രകുമാറിനെ ഹൈക്കോടതി ശാസിച്ചത്. 2010-11 കാലയളവില്‍ പുതുതായി അനുവദിച്ച ഹയര്‍സെക്കന്ററി ബാച്ചുകള്‍ക്കായുള്ള അദ്ധ്യാപക തസ്തിക സ്ഥിരപ്പെടുത്താനും ശമ്പളം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഹയര്‍സെക്കന്ററി ഡയറക്ടര്‍ തസ്തിക ഹൈക്കോടതിക്ക് മുകളിലല്ലെന്നും ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്റെ ബഞ്ച് ഓര്‍മ്മിപ്പിച്ചു. ഇടക്കാല ഉത്തരവ് നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post