കോഴിക്കോട്: മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ എ സി ഷണ്‍മുഖദാസ് അന്തരിച്ചു. എന്‍സിപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു. 1996ലെ നായനാര്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. എഴുപത്തിനാല് വയസായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡിലെ പൊതുശ്മശാനത്തിലാണ് സംസ്‌കാരം. രണ്ട് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം സംസ്‌കാരത്തിനായി കൊണ്ടുപോകും.
അഞ്ച് തവണ എംഎല്‍എയും മൂന്ന് തവണ മന്ത്രിയുമായി. കായിക വകുപ്പിന്‍റെ ചുമതലയും വഹിച്ചിരുന്നു. കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഏഴ് തവണയും നിയമസഭയിലെത്തിയത്.
1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെ 81ല്‍ ആന്‍റണി വിഭാഗം നായനാര്‍ മന്ത്രിസഭയില്‍ പിന്‍മാറിയതിനെ തുടര്‍ന്ന് എ സി ഷണ്‍മുഖദാസ് മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് 87ലും 96ലും നായനാര്‍ മന്ത്രിസഭകളില്‍ മന്ത്രിയായി.













Discussion about this post