കൊച്ചി: സ്വര്‍ണ വില വീണ്ടും ഇടിഞ്ഞ് മൂന്ന് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തി. പവന് 480 രൂപ കുറഞ്ഞ് 19,200 രൂപയായി. 2010 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് സ്വര്‍ണവിലയില്‍ ഇത്ര കുറഞ്ഞ നിരക്കിലെത്തുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും നേരിട്ടത്. ബുധനാഴ്ച സ്വര്‍ണ വില 440 രൂപ ഇടിഞ്ഞ് 19680 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ 1100ലധികം രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പകരം അടുത്ത കുറച്ചു മാസങ്ങളിലേക്ക് ബോണ്ടുകള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതാണ് സ്വര്‍ണ്ണ വിലയില്‍ ഇടിവുണ്ടാവാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.













Discussion about this post