തിരുവനന്തപുരം: ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. വിഷയത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തി സിപിഎം തെറ്റയിലിന്റെ രാജി ആവശ്യപ്പെടണമായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് പ്രളയത്തില്‍ കുടുങ്ങിയ മലയാളി സന്യാസിമാര്‍ക്കുണ്ടായ മോശം അനുഭവത്തില്‍ എല്ലാവര്‍ക്കും ദുഖമുണ്ട്. വലിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇത്തരത്തിലുള്ള ചെറിയ പരാതികള്‍ സാധാരണമാണ്. സ്വാമിമാരെ രക്ഷിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ല. ചെറിയ ചില പോരായ്മകള്‍ സംഭവിച്ചിരിക്കാമെന്നും ഇക്കാര്യം നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം ഡിസിസി ആരംഭിച്ച ധനശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.













Discussion about this post