ന്യൂഡല്‍ഹി: അടുത്ത ആറുമാസത്തിനകം ഒരു ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) റെയില്‍, തുറമുഖം, വൈദ്യുതി എന്നീ മേഖലകളിലെ നിക്ഷേപങ്ങളില്‍ നിന്നുമാണ് ലക്ഷം കോടിയുടെ നിക്ഷേപസമാഹരണം ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിക്ഷേപ സമാഹരണ ലക്ഷ്യം കൈവരിക്കാന്‍ തീരുമാനമായത്.
ഇതുകൂടാതെ 50 പുതിയ ആഭ്യന്തര വിമാനത്താവളങ്ങള്‍ക്കും 2 അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ക്കും കേന്ദ്രം അംഗീകാരം നല്കി. പൊതു-സ്വകാര്യ പങ്കാളിത്തത്തിനായി കണ്ണൂരടക്കമുള്ള എട്ട് പരിസ്ഥിതി സൗഹാര്‍ദ്ദ എയര്‍പോര്‍ട്ടുകള്‍ ഈ വര്‍ഷം തന്നെ കൈമാറും.
30,000 കോടിയുടെ മുംബൈ റെയില്‍ കോറിഡോര്‍, 20000 കോടി രൂപയുടെ അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ (ഭുവനേഷ്വര്‍, ഇംഫാല്‍ എന്നിവിടങ്ങളില്‍), 40,000 കോടി രൂപയുടെ വൈദ്യുതി പദ്ധതി എന്നിവയടക്കമാണ് ഒരു ലക്ഷം കോടിയുടെ നിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷഇക്കുന്നത്. കാബിനറ്റിനു മുമ്പ് ഈ വര്‍ഷം തന്നെ റെയില്‍ ട്രാഫിക് അതോറിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയെ കൂടാതെ ധനമന്ത്രി പി ചിദംബരം, ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ, റെയില്‍വെ, റോഡ്, ഷിപ്പിങ് തുറമുഖം എന്നീ വകുപ്പുകളുടെ മന്ത്രിമാരും പങ്കെടുത്തു.
Discussion about this post