തൃപ്രയാര്‍: ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായും അദ്ദേഹത്തിന്റെ വീട്ടിലുള്ളവരെയും അസംബ്ളിയില്‍ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ തൃപ്രയാറില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കൊള്ളില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരികയാണ് വേണ്ടത്. പകരം പുറത്തുപോകുക എന്നരീതിയാണ് പ്രതിപക്ഷം കാട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എസ്എന്‍ഡിപി യോഗം നാട്ടിക യൂണിയന്റെ ആഭിമുഖ്യത്തില്‍ സെഞ്ച്വറി പ്ളാസയില്‍ സംഘടിപ്പിച്ച അവാര്‍ഡ്ദാന വിതരണ സമ്മേളനവും ഒരു കോടിരൂപയുടെ മൈക്രോഫിനാന്‍സ് ഫണ്ട് ഏറ്റുവാങ്ങലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ എംഎല്‍എമാരുടെയും അപഥ സഞ്ചാരത്തേയും കുടുംബത്തെയും കുറിച്ച് പറയേണ്ടവേദിയല്ല അസംബ്ളി. അങ്ങനെ പറയാനാണെങ്കില്‍ ഓരോ എംഎല്‍എമാരെക്കുറിച്ചും ഒരുപാട് പറയാനുണ്ടാകുമെന്ന് വെള്ളാപ്പള്ളി കളിയാക്കി. കവലചട്ടമ്പിമാരേക്കാള്‍ തരം താഴ്ന്നവരാണ് പല എംഎല്‍എമാരും. വെള്ളാപ്പള്ളി പരിഹസിച്ചു. 16 വയസ് തികയാന്‍ നാലുദിവസമുള്ളപ്പോള്‍ മകളെ വിവാഹം കഴിപ്പിച്ചതിന് പൊന്നാനിയില്‍നിന്നുള്ള എംഎല്‍എയായ ഇറിഗേഷന്‍ മന്ത്രി എം.പി. ഗംഗാധരന്‍ രാജിവച്ചനാടാണിത്. എന്നാലിപ്പോള്‍ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കു 16 വയസ് പോലും വേണ്െടന്നാണ് മുസ്ലിംലീഗിന്റെ താല്പര്യം. വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.













Discussion about this post