തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ നറുക്കെടുപ്പുകള്‍ നാളെ മുതല്‍ യന്ത്രം ഉപയോ ഗിച്ചു നടത്തും. ഇതിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എം.മാണി നിര്‍വഹിക്കും.
വകുപ്പിന്റെ ആധുനികവത്കരണത്തില്‍ പുതിയ നാഴികക്കല്ലായ ഇ-പേയ്മെന്റ് സംവിധാനത്തിന്റെയും ടിക്കറ്റ് ബുക്കുകളുടെ കവറില്‍ ബ്രെയ്ലി മുദ്രണം ചെയ്യുന്നതിന്റെയും ഉദ്ഘാടനവും ധനമന്ത്രി നിര്‍വഹിക്കും. തിരുവോണം ബംബര്‍ 2013-ന്റെ പ്രകാശനവും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിന് ആദ്യ ടിക്കറ്റ് നല്കി ധനമന്ത്രി മാണി നിര്‍വഹിക്കും.













Discussion about this post