കൊച്ചി: സംസ്ഥാനത്തുനിന്നു കാണാതാകുന്ന കുട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക യൂണിറ്റ് സ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണു നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ തിരോധാനവും ലൈംഗിക ചൂഷണവും മറ്റും സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാനും ഇത്തരം സംഭവങ്ങള്‍ തടയാനുമാണു സംവിധാനം.
ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് എസ്ഐമാര്‍, നാല് എഎസ്ഐമാര്‍, കോണ്‍സ്റബിള്‍മാര്‍ എന്നിവര്‍ ഓരോ യൂണിറ്റിലും ഉണ്ടാകും. ഇത്തരത്തിലുള്ള കേസുകളുമായി ബന്ധപ്പെട്ട് യൂണിറ്റ് എല്ലാ ദിവസവും റിവ്യൂ നടത്തും. പെണ്‍കുട്ടികളെ കാണാതാകുന്ന ഇത്തരം കേസുകളില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത് 15 ദിവസത്തിനകം ഉന്നത തലത്തില്‍ നടപടി സ്വീകരിക്കുമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.













Discussion about this post