ആലുവ: ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം ശതാബ്ദി ആഘോഷം വിജയിപ്പിക്കാന്‍ മുഴുവന്‍ ശ്രീനാരായണീയരും രംഗത്തിറങ്ങണമെന്ന് എസ്.എന്‍. ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ ആഹ്വാനം ചെയ്തു. ജില്ലയിലെ എസ്.എന്‍. ഡി.പി യോഗം യൂണിയന്‍ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആഗസ്റ്റ് 12 ന് ആരംഭിക്കും. ഇതിന് മുന്പായി എസ്.എന്‍. ഡി.പി യോഗം കുടുംബ യൂണിറ്റ് തലം വരെയുള്ള മുഴുവന്‍ പോഷക സംഘടനകളിലും ആഘോഷത്തിന്റെ സന്ദേശം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അദ്വൈതാശ്രമത്തില്‍ നടന്ന യോഗത്തില്‍ എസ്.എന്‍. ഡി.പി യോഗം കൗണ്‍സിലര്‍ ഇ.കെ. മുരളീധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തി. കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് കെ.കെ. കര്‍ണന്‍ , കണയന്നൂര്‍ യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ ജയപ്രകാശ്, പറവൂര്‍ യൂണിയന്‍ പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്‍ , സെക്രട്ടറി ഹരി വിജയന്‍, ആലുവ യൂണിയന്‍ സെക്രട്ടറി കെ.എന്‍ . ദിവാകരന്‍, വൈസ് പ്രസിഡന്റ് എം.കെ. ശശി, ബോര്‍ഡ് മെമ്പര്‍മാരായ കെ.കെ. മോഹനന്‍ , ആര്‍. കെ. ശിവന്‍ , പി.എസ്. ജയരാജ്, ഗുരുധര്‍മ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് സൈന സുബ്രഹ്മണ്യന്‍, വിജയന്‍ കുളത്തേരി എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.വി. മനോഹരന്‍ സ്വാഗതവും എസ്.എന്‍ .ഡി.പി യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ കെ.എസ്. സ്വാമിനാഥന്‍ നന്ദിയും പറഞ്ഞു.













Discussion about this post