തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ നടി ശാലുമേനോനെ പ്രത്യേക അന്വേഷണസംഘം അറസ്റു ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നു കസ്റഡിയിലെടുത്ത ശാലുവിനെ വൈകുന്നേരം 6.30 നു തിരുവനന്തപുരം എഡിജിപി ഓഫീസിലെത്തിച്ച് ഒന്നേമുക്കാല്‍ മണിക്കൂറോളം ചോദ്യം ചെയ്തശേഷം അറസ്റ്റു രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വനിതാ സെല്ലിലേക്കു മാറ്റിയ ശാലുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് എഡിജിപി അറിയിച്ചു. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു തിരുവനന്തപുരം മണക്കാട് സ്വദേശി റാഫിഖ് അലി തമ്പാനൂര്‍ പോലീസ് സ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരാതിയിന്മേല്‍ തമ്പാനൂര്‍ പോലീസ് കേസെടുത്തിരുന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റിലായ ബിജു രാധാകൃഷ്ണന്‍ തന്റെ കൈയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഇതില്‍ 25 ലക്ഷം രൂപ വാങ്ങാന്‍ ബിജു രാധാകൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ ശാലു മേനോനും ഒപ്പമുണ്ടായിരുന്നു എന്നുമാണു റാഫിഖ് അലി അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ശാലുവിനെതിരേ കേസെടുത്തത്. ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നു സ്വന്തം കാറിലാണു ശാലുവിനെ തിരുവനന്തപുരത്തെ എഡിജിപിയുടെ ഓഫീസിലെത്തിച്ചത്. ശാലുവിന്റെ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. വിന്‍ഡ് ഗ്ളാസുകളില്‍ സണ്‍ഫിലിം ഒട്ടിച്ചിട്ടുള്ള കെഎല്‍ 33 ബി 386 എന്ന രജിസ്ട്രേഷന്‍ നമ്പറുള്ള മാരുതി സ്വിഫ്റ്റ് കാറിലാണു ശാലു എഡിജിപിയുടെ ഓഫീസിലെത്തിയത്. സോളാര്‍ തട്ടിപ്പുകേസില്‍ കോടതി നിര്‍ദേശപ്രകാരം ശാലുമേനോനെതിരെ നേരത്തെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. തട്ടിപ്പില്‍ ശാലുമേനോനും പങ്കുണ്ടെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ തൃശൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ ഈസ്റ് പോലീസാണു കേസെടുത്തത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു കേസെടുത്തിട്ടുള്ളത്. ശാലു മേനോന്‍ തട്ടിപ്പിനു കൂട്ടുനിന്നെന്നും പ്രതിയായ ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി പി.ഡി. ജോസഫിന്റെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണു കോടതി ശാലുവിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്.













Discussion about this post